എസ്എസ് സാഹ ഓൾ ഇന്ത്യ ഫുട്ബോൾ: സാറ്റ് തിരൂർ ചാമ്പ്യൻമാർ

ഒഡിഷയിലെ റായിഗറിൽ നടന്ന എസ്എസ് സാഹ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ സ്പോർട്സ് അക്കാദമി തിരൂർ (സാറ്റ്)


തിരൂർ ഒഡിഷയിലെ റായിഗറിൽ നടന്ന എസ്എസ് സാഹ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ സ്പോർട്സ് അക്കാദമി തിരൂർ (സാറ്റ്) ചാമ്പ്യൻമാർ. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ബർഗാർ യുണൈറ്റഡ് എഫ് സിയെ പരാജയപ്പെടുത്തി. കളിയുടെ ആദ്യപകുതിയുടെ ഇരുപതിയൊന്നാം മിനിറ്റിൽ യുവ സ്ട്രൈക്കർ യദുകൃഷ്ണയുടെ കൗണ്ടർ അറ്റാക്കിങ്ങിലൂടെ സാറ്റ് തിരൂർ ലീഡ് നേടി. അമ്പതിയെട്ടാം മിനിറ്റിൽ സാറ്റ് വിങ്ങർ പി കെ മുഹമ്മദ്‌ ബഷീറിന്റെ ക്രോസിൽ ബർഗാർ യുണൈറ്റഡിന്റെ ഡിഫന്ററുടെ കാലിൽതട്ടി പന്ത് വലയിൽ കയറി. സാറ്റ്–- രണ്ടു ഗോളുകൾക്കു മുന്നിൽ. പിന്നീട്‌ പെനാൽറ്റി കിക്കിൽ ഒഡിഷ ടീം ഒരു ഗോൾ മടക്കിയെങ്കിലും പ്രതിരോധം ശക്തമാക്കി 2-–-1 എന്ന സ്കോറിൽ കളി പൂർത്തീകരിച്ചു. ടൂർണമെന്റിലെ മികച്ച സ്ട്രൈക്കറായി സാറ്റിന്റെ യദു കൃഷ്ണയെയും മികച്ച ഗോൾ കീപ്പറായി സാറ്റിന്റെതന്നെ അൻഷാദ് അലിയെയും തെരഞ്ഞെടുത്തു. എസ്എസ് സാഹ  ടൂർണമെന്റിൽ മൂന്നാം തവണയാണ് സാറ്റ് ഫൈനലിൽ മാറ്റുരച്ചത്. Read on deshabhimani.com

Related News