എസ്എംഎസ്‌ ചാപ്പനങ്ങാടി 
ജേതാക്കൾ



  മലപ്പുറം ദേശാഭിമാനി പ്രചാരണാർഥം ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയും ചേർന്ന്‌ മലപ്പുറത്ത്‌ സംഘടിപ്പിച്ച സെവൻസ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ എസ്‌എംഎസ്‌ ചാപ്പനങ്ങാടി ജേതാക്കളായി. റെയിൻബോ വടക്കേമണ്ണയാണ്‌ റണ്ണേഴ്‌സ്‌ അപ്പ്‌‌. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ചാപ്പനങ്ങാടിയുടെ വിജയം. റെയിൻബോ വടക്കേമണ്ണയുടെ വി ആഷിർ മികച്ച താരമായി. എസ്‌എംഎസ്‌ ചാപ്പനങ്ങാടിയുടെ കെ പി ഫസൽ സാദിക്കാണ്‌ മികച്ച ഗോളി. എട്ട്‌ ടീമുകളാണ്‌ ടൂർണമെന്റിൽ ഏറ്റുമുട്ടിയത്‌. വിജയികൾക്ക്‌ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം വി വൈ ഹരികൃഷ്ണപാൽ, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം കെ എം വഹാബ്, കെ പി ശരത്, വി കെ റ്റിട്ടു എന്നിവർ സമ്മാനം നൽകി. Read on deshabhimani.com

Related News