നാടുകാണി ചുരത്തിൽ കാട്ടാനയിറങ്ങി

വഴിക്കടവ് ആനമറി നാടുകാണി ചുരത്തിലേക്കിറങ്ങുന്ന കാട്ടാന


    എടക്കര വഴിക്കടവ് നാടുകാണി  ചുരത്തിൽ ആനമറി ഭാഗത്ത്‌ കാട്ടാനയിറങ്ങി ഗതാഗതം തടസ്സപ്പെട്ടു.    രാവിലെ ഏഴിനാണ്‌ കാട്ടാനയിറങ്ങിയത്‌. അരമണിക്കൂറോളം റോഡിൽ തമ്പടിച്ചതോടെ ഇരുഭാഗത്തും വാഹനങ്ങൾ നിർത്തിയിട്ടു. വനപാലകരെത്തി കാട്ടാനയെ വനത്തിലേക്ക്‌ കയറ്റിവിട്ടതോടെയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌.  ആനമറി പ്രദേശത്ത്‌ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കാട്ടാനശല്യം രൂക്ഷമാണ്‌. പകൽ സമയങ്ങളിൽപോലും ജനവാസകേന്ദ്രത്തിലെത്തുന്ന കാട്ടാന നാടിന്‌   ഭീഷണിയാണ്‌.   കഴിഞ്ഞദിവസം വൈകിട്ട്‌ അഞ്ചോടെ വഴിക്കടവ് ആനമറിയിൽ എക്സൈസ് ചെക്ക് പോസ്റ്റിന് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പുതിയ കെട്ടിടം നിർമിക്കുന്നിടത്തുകൂടിയാണ് കൊമ്പൻ ജനവാസകേന്ദ്രത്തിലേക്കിറങ്ങിയത്. ആറരയോടെ റബർ ബുള്ളറ്റ് ഉപയോഗിച്ച് കൊമ്പനെ കാടുകയറ്റി. പിന്നാലെയാണ് തേക്കെപാലാട്ടും കൊമ്പൻ ഭീതിപരത്തുന്ന വിവരം ലഭിച്ചത്.  വനപാലകർ ഇവിടെയുമെത്തി റബർ ബുള്ളറ്റ് ഉപയോഗിച്ച് കൊമ്പനെ കാടിലേക്ക് തുരത്തുകയായിരന്നു.  വഴിക്കടവ് ഡെപ‍്യൂട്ടി റെയ്ഞ്ചർ ജോൺസന്റെ നേതൃത്വത്തിലെത്തിയ വനപാലകരാണ് ആനകളെ കാടുകയറ്റിയത്. Read on deshabhimani.com

Related News