നവകേരള സദസിന്‌ തുടക്കം

അരീക്കോട് നടന്ന നവകേരള സദസ് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്‌ഘാടനംചെയ്യുന്നു


മലപ്പുറം സിപിഐ എം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള വികസനരേഖയെക്കുറിച്ചുള്ള ആശയവിനിമയത്തിനും സംവാദത്തിനും വേദിയൊരുക്കി ലോക്കൽതല നവകേരള സദസുകൾക്ക്‌ തുടക്കം. ജില്ലാതല പരിപാടി അരീക്കോട്ട്‌ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്‌തു.  അരീക്കോട് ജിം ഓഡിറ്റോറിയത്തിലെ ചടങ്ങിൽ ഏരിയാ കമ്മിറ്റി അംഗം അഡ്വ. മുഹമ്മദ് ശരീഫ് അധ്യക്ഷനായി. നാസർ കൊളായി മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി കെ ഭാസ്കരൻ, പി പി നാസർ, അഡ്വ.  കിഴിശേരി പ്രഭാകരൻ, എൻ കെ ഷൗക്കത്തലി, മലിക്ക് നാലകത്ത്, അരീക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നാസർ, സുലൈമാൻ, ഉമ്മർ ഫാറൂഖ്  എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ അബ്ദുള്ള നവാസ്‌ മങ്കടയിൽ പങ്കെടുത്തു. 31 വരെ ജില്ലയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ പരിപാടി നടക്കും.  ഇരുപത്തിയഞ്ച്‌ വർഷം മുന്നിൽകണ്ടുള്ള വികസന കാഴ്‌ചപ്പാടിനാണ്‌ സംസ്ഥാന സമ്മേളനം രൂപംനൽകിയത്‌. ഇതിന്റെ ഉള്ളടക്കം ബഹുജനങ്ങളിൽ എത്തിക്കുന്നതിനുവേണ്ടി സംഘടിപ്പിക്കുന്ന സദസിൽ‌ പാർടി പ്രവർത്തകർ, അനുഭാവികൾ, സാംസ്‌കാരിക പ്രവർത്തകർ, അക്കാദമിക്‌ വിദഗ്‌ധർ, ഇതര രാഷ്‌ട്രീയ പാർടി പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്‌. കേരളത്തെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക്‌ ഉയർത്താൻ ലക്ഷ്യമിട്ടുള്ള കർമ പദ്ധതികളാണ്‌ നവകേരള നയരേഖയിലുള്ളത്‌. Read on deshabhimani.com

Related News