കെജിഎംഒഎ സംസ്ഥാന 
സമ്മേളനത്തിന് തുടക്കം



  രാമനാട്ടുകര കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) 56-ാം സംസ്ഥാന സമ്മേളനം "സാഗ 23’ രാമനാട്ടുകര കെ ഹിൽസ് കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിശ്വാൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ ഡോ. ജി എസ് വിജയകൃഷ്ണൻ അധ്യക്ഷനായി. സമാപന സമ്മേളനം ഞായർ വൈകിട്ട് നാലിന്  മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ്  മുഖ്യാതിഥിയാകും. ശനിയാഴ്ച നടന്ന കലാസാംസ്കാരിക പരിപാടികൾ കൈതപ്രം ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ ഡോക്ടർമാരായ ആർ കൃഷ്ണകുമാർ, ടി ഹരിപ്രസാദ്, നൗഫൽ ബഷീർ, പി കെ മുഹമ്മദ് റഫീഖ്, പോൾ ജെ ആലപ്പാട്ട്, സി നിർമൽ, കെ വി ഗംഗാധരൻ, ആദിത്യ ഷേണായ്, മിലി മോണി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഡോ. ഫെലിക്സ് കാർഡോസ് മോഡറേറ്ററായിരുന്നു .സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ സുരേഷ് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News