അരങ്ങേറി "ഇശൽ തേൻകണം'

കൂട്ടിലങ്ങാടി ഗസൽ മാപ്പിള കലാപഠന കേന്ദ്രത്തിലെ ഇശൽ തേൻകണം വനിതാ വട്ടപ്പാട്ട് സംഘത്തിന്റെ അരങ്ങേറ്റം


മലപ്പുറം വട്ടപ്പാട്ടിന് പുതുചരിത്രം; ഇനി കല്യാണ വീടുകളെ ആഘോഷ മുഖരിതമാക്കാൻ പെൺവട്ടപ്പാട്ട് സംഘം കൈമുട്ടും. കൂട്ടിലങ്ങാടി ​ഗസൽ മാപ്പിള കലാ പഠനകേന്ദ്രത്തിലെ ഇശൽ തേൻകണം പെൺവട്ടപ്പാട്ട് സംഘത്തിന്റെ അരങ്ങേറ്റം കോട്ടപ്പടി സർ​ഗം കലാവേദിയില്‍  നടന്നു. രണ്ടര മാസത്തെ പരിശീലനത്തിന് ശേഷമാണ് 10 പേരടങ്ങുന്ന വീട്ടമ്മമാരുടെ സംഘം പ്രൊഫഷണൽ ടീം ആയി രംഗത്തെത്തുന്നത്.  വേരറ്റുപോയ മാപ്പിള കലാരൂപത്തെ പരിഷ്കരിച്ച രൂപത്തിൽ അരങ്ങിലെത്തിയപ്പോൾ കൗതുകമായി. കോവിഡ് പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരുന്നു പ്രവേശനം. മലപ്പുറം സ്വദേശികളായ ഷാമില, പി ​ഗിരിജ, ശോഭ, ബിന്ദു, സക്കീന (കരിഞ്ചാപ്പാടി), അൻസില (മക്കരപ്പറമ്പ്), ചന്ദ്രിക (ചട്ടിപ്പറമ്പ്), മുബഷീറ (വടക്കാങ്ങര), സഹല (പരപ്പനങ്ങാടി), സുശീല (വണ്ടൂർ) എന്നിവരടങ്ങുന്നതാണ് സംഘം. പഠനകേന്ദ്രം അധ്യാപകനും ഹാർമോണിസ്റ്റുമായ കിഴിശേരി കുഞ്ഞാലൻ ഹാജിയുടെ നേതൃത്വലാണ് ടീം. കന്മനം കുഞ്ഞിമുഹമ്മദ് (തബ ല), മുഹമ്മദ് ഇസ്മായിൽ (കൈമണി), മുഹമ്മദ് കോഴിക്കോട് (ഡോലക്ക്), സലാം കിഴിശേരി (സായിബാജ) എന്നിവരാണ് പിന്നണിയിൽ. Read on deshabhimani.com

Related News