2148 പേര്‍ക്ക് കോവിഡ്‌



മലപ്പുറം ജില്ലയിൽ വെള്ളിയാഴ്ച 2148 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 35.35 ശതമാനമാണ് കോവിഡ്‌ സ്ഥിരീകരണ നിരക്ക്. ആകെ 6076 സാമ്പിൾ പരിശോധിച്ചു. 2049 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. ഉറവിടം അറിയാത്ത 71 കേസുകളുണ്ട്‌. 26 പേർക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.    വാക്‌സിനേഷൻ 
60 ലക്ഷം കടന്നു മലപ്പുറം  ജില്ലയിൽ കോവിഡ്‌ പ്രതിരോധ വാക്‌സിനേഷൻ 60 ലക്ഷം കടന്നു. ഇതുവരെ 60,37,900 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്‌. 33,26,753 പേർക്ക് ഒന്നാം ഡോസും 26,93,523 പേർക്ക് രണ്ടാം ഡോസും 17,624 പേർക്ക് കരുതൽ ഡോസുമാണ് നൽകിയത്. Read on deshabhimani.com

Related News