പട്ടാള ബൂട്ടിന്റെ കാലാന്തരങ്ങൾ

ആയുധങ്ങൾ മൂർച്ചകൂട്ടാനുള്ള ആലയിലെ ഉപകരണവും സ്വീഡനിൽനിന്നുള്ള 
പുൽവെട്ടി യന്ത്രവും (ജീവനക്കാരyhന്റെ കൈയിലുള്ളത്‌)


  മലപ്പുറം ബ്രിട്ടീഷ്‌ വാഴ്‌ചയുടെ ചരിത്രശേഷിപ്പുകൾ ഇപ്പോഴും എംഎസ്‌പി ആസ്ഥാനത്തുണ്ട്‌. ഒരുകാലത്ത്‌ നാടിനെ നടുക്കിയ ഭരണകൂട ഭീകരതയുടെ അടയാളങ്ങൾ. പലതും കാലാന്തരങ്ങളിൽ നഷ്ടമായി. ചിലത്‌ കൊല്ലത്തും കോഴിക്കോടും ‌ പൊലീസ്‌ മ്യൂസിയങ്ങളിലേക്ക്‌ കൊണ്ടുപോയി.  ബാക്കിയുള്ളവ നൂറാം വാർഷികത്തിന്റെ ഭാഗമായി ചരിത്ര മ്യൂസിയമൊരുക്കി  സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അധികൃതർ.  നൂറുവർഷത്തിലേറെ പഴക്കമുള്ള വിവിധ ഉപകരണങ്ങളാണ്‌ എംഎസ്‌പിയിലെ കാലപ്പഴക്കമേറിയ കെട്ടിടത്തിൽ. ആയുധങ്ങൾ നിർമിക്കാനും മൂർച്ചകൂട്ടാനുമുള്ള ആലയാണ്‌ ഏറ്റവും പഴഞ്ചൻ. സ്വീഡനിൽനിന്നുള്ള പുൽവെട്ടി യന്ത്രം ഇന്നുമുണ്ട്‌. പൊലീസുകാർ ഉപയോഗിച്ച ഭക്ഷണ പാത്രങ്ങൾ, യൂണിഫോം, ഫർണിച്ചർ, ആയുധങ്ങൾ, വിവിധ കാലങ്ങളിൽ എംസ്‌പിക്ക്‌ ലഭിച്ച പുരസ്‌കാരങ്ങൾ എന്നിവയും സംരക്ഷിക്കും.  എംഎസ്‌പി ക്വാർട്ടേഴ്‌സായി ഉപയോഗിച്ച കെട്ടിടം നവീകരിച്ചാണ്‌ മ്യൂസിയമാക്കുന്നത്‌. പ്രാരംഭ നടപടി തുടങ്ങി.    Read on deshabhimani.com

Related News