രക്തസാക്ഷി ദാമുവിനെ അനുസ്‌മരിച്ചു



താനൂർ   ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഐ എം നേതാവ്‌ ദാമുവിനെ അനുസ്‌മരിച്ചു. അനുസ്മരണ പൊതുയോഗം മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. സി പി അശോകൻ അധ്യക്ഷനായി.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ ദാമു അനുസ്മരണ പ്രഭാഷണം നടത്തി.  സമദ് താനാളൂർ, എം അനിൽകുമാർ, പി ശങ്കരൻ, കെ ടി എസ് ബാബു എന്നിവർ സംസാരിച്ചു. പി അജയകുമാർ സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News