രക്തസാക്ഷി പി പി മുരളീധരന്‌ *സ്മാരകമുയരുന്നു



കൊണ്ടോട്ടി ആർഎസ്എസുകാർ അരുംകൊലചെയ്‌ത സിപിഐ എം ചെറുകാവ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി പി മുരളീധരന് സ്മാരകമുയരുന്നു. പുതുക്കോട് പെട്ടന്നങ്ങാടി ബ്രാഞ്ചാണ്‌ സ്മാരകം നിർമിക്കുന്നത്.  മന്ദിരത്തിന് സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ്  കല്ലിട്ടു. ഏരിയാ കമ്മിറ്റിയംഗം  പി വി സുനിൽകുമാർ അധ്യക്ഷനായി. ചെറുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ മോഹൻദാസ്, കാരാട് ലോക്കൽ സെക്രട്ടറി പ്രേമൻ, ചെറുകാവ് ലോക്കൽ കമ്മിറ്റി അംഗം പി പി ശ്രീനിവാസൻ, അനീഷ് ബാബു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News