കരിപ്പൂരിൽ *50 ലക്ഷം രൂപയുടെ *സ്വർണം പിടിച്ചു



 കരിപ്പൂർ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1004 ഗ്രാം സ്വർണ സംയുക്തവും 80 ഗ്രാം സ്വർണവും കരിപ്പൂർ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വടകര വില്യാപള്ളി കുനിയേരി പൊൻമേരി പറമ്പിൽ വി പി ഷംസുദ്ദീ (40) നെ അറസ്റ്റുചെയ്തു. പിടികൂടിയ സ്വർണത്തിന് 50 ലക്ഷം രൂപ വില വരും. അബുദാബിയിൽനിന്നാണ് ഇയാളെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടുകയായിരുന്നു. ആഭരണങ്ങളാക്കി ഒളിപ്പിച്ച 80 ഗ്രാം സ്വര്‍ണവും ശരീരത്തിൽ ഒളിപ്പിച്ച 1004 ഗ്രാം സ്വർണ സംയുക്തവുമാണ് പൊലീസ് കണ്ടെടുത്തത്. Read on deshabhimani.com

Related News