ബൊമ്മക്കൊലു ഒരുങ്ങി



നിലമ്പൂർ നവരാത്രി ആഘോഷത്തെ വരവേൽക്കാൻ  നിലമ്പൂർ കോവിലകത്തുമുറിയിലെ വീടുകളിൽ ബൊമ്മക്കൊലു ഒരുങ്ങി. നവരാത്രികാലങ്ങളിൽ ദേവീ ദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. ബൊമ്മ എന്നാൽ പാവയെന്നും കൊലുവെന്നാൽ പടവുകൾ എന്നുമാണ്‌ അർഥം. ദുർഗ, ലക്ഷ്മി, സരസ്വതി തുടങ്ങി ദേവീ ദേവന്മാരുടെ ബൊമ്മകൾ പ്രത്യേകരീതിയിൽ തട്ടുകളായാണ് (പടികൾ) പ്രതിഷ്ഠിക്കുന്നത്. സാധാരണയായി 3, 5, 7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലെ തട്ടുകളിലായാണ് കളിമൺ ബൊമ്മകൾ വയ്ക്കുന്നത്. ഫല-ധാന്യങ്ങൾ, പക്ഷിമൃഗാദികൾ, മനുഷ്യരൂപങ്ങൾ, ഭക്തകവികൾ, ഗുരുക്കന്മാർ, ദൈവങ്ങൾ തുടങ്ങിയ രൂപങ്ങളാണ് തട്ടുകളിൽ നിരത്തുന്നത്. ബൊമ്മക്കൊലുവിന്റെ മധ്യത്തിൽ കുംഭമൊരുക്കി ദേവിയുടെ ബൊമ്മ പ്രതിഷ്ഠിക്കുന്നതാണ് മുഖ്യ ചടങ്ങ്.  അതിഥികൾക്കും ബന്ധുക്കൾക്കും മധുരപലഹാരങ്ങൾ കൈമാറുന്നതും പതിവാണ്. വീടുകളിൽ ബൊമ്മക്കൊലു കാണാനെത്തുന്നവരെ വെറ്റിലപ്പാക്ക് കൊടുത്താണ് സ്വീകരിക്കുക. പലഹാരങ്ങളും വിതരണംചെയ്യും. Read on deshabhimani.com

Related News