രണ്ടിടത്ത് ഉരുൾപൊട്ടൽ

ഉരുൾപൊട്ടലുണ്ടായ അരക്കുപറമ്പ് മാട്ടറയിൽ രക്ഷാപ്രവർത്തനം നടത്തുന്നു


പെരിന്തൽമണ്ണ താഴെക്കോട് പഞ്ചായത്തിൽ അരക്കുപറമ്പ് മാട്ടറക്കലിൽ മുക്കിലപറമ്പിന്റെ മുകളിലുള്ള മലങ്കട മലയിലും ബിടാവുമലയിലും നേരിയതോതിൽ ഉരുൾപൊട്ടൽ. ആളപായമില്ല.  ബുധനാഴ്ച രാത്രി ഏഴോടെ കനത്തമഴയിലാണ് അപകടം. വൈദ്യുതി വിതരണം മുടങ്ങി. 60 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറിപ്പാർപ്പിച്ചു. ഉമ്മർ മാന്തോണി, അസീസ് മാന്തോണി, അബ്ബാസ് മാന്തോണി, ഉമ്മർ ചേലക്കാടൻ,  ബിജു പടിയറ, തങ്കപ്പൻ മലയിൽ, ഷിബു താന്നിക്കൽ, സുന്ദരൻ കർക്കിടാക്കുന്നൻ,   ജോൺ കോളുതറ, പ്രദീപ് മലയിൽ, മാധവൻ മൂലടി എന്നിവരുടെ കുടുംബങ്ങളിലെ 30 പേരെ അരക്കുപറമ്പ് എയുപി സ്കൂകൂളിലേക്ക് മാറ്റിത്താമസിപ്പിച്ചു.  മലങ്കട, കമ്പിമല റോഡിൽ വെള്ളം കയറിയിട്ടുണ്ട്. മുക്കിലപറമ്പിൽ താന്നിക്കൽ ഷിബുവിന്റെ വീടിന്റെ മതിലും തകർന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി സോഫിയ, ഡെപ്യൂട്ടി തഹസിൽദാർ സുനിൽ, വില്ലേജ് ഓഫീസർ ജിജോ, പെരിന്തൽമണ്ണ എസ്ഐ ഷംസുദ്ദീൻ, സിപിഐ എം ലോക്കൽ സെക്രട്ടറി ടി ടി മുഹമ്മദലി, ലോക്കൽ കമ്മിറ്റി അംഗം കെ ഡി ദേവസ്യ, ഡാവിൺ കുമാർ, പഞ്ചായത്ത് മെമ്പർ ആന്റണി, ആർആർടി അംഗങ്ങൾ  എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചത്. Read on deshabhimani.com

Related News