10 വീടുകളിൽ വെള്ളം കയറി



എടക്കര കനത്ത മഴയിൽ വഴിക്കടവിൽ രണ്ടാംപാടം അത്തിത്തോടിനുസമീപം 10 വീടുകളിൽ വെള്ളം കയറി. തോടിനുസമീപത്തെ മുപ്പതോളം വീട്ടുകാരെ സമീപത്തുള്ള വെള്ളം കയറാത്ത വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. മൂത്തേടം പഞ്ചായത്തിൽ ഇടിമിന്നലിൽ വീട്ടുപകരണങ്ങൾ തകർന്നു. പാലാങ്കര ചീരപ്പാടത്തു മടുക്കമൂട്ടിൽ തോമസ്‌, കളിയിലുവിളയിൽ രവീന്ദ്രൻ എന്നിവരുടെ ടിവി, ഫ്രിഡ്ജ് തുടങ്ങിയ വീട്ടുപകരണങ്ങൾ മിന്നലിൽ നശിച്ചു. കുറ്റിക്കാട് കാവുങ്ങൽ മുനീറിന്റെ വീട്ടിൽ മെയിൻ സ്വിച്ച് മിന്നലിൽ തകർന്നു. Read on deshabhimani.com

Related News