ആലിപ്പറമ്പ് 
കുടുംബാരോഗ്യ കേന്ദ്രത്തിന് 
1.75 കോടി



പെരിന്തൽമണ്ണ ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ 1.75 കോടി രൂപ അനുവദിച്ചു. 10 കിടക്കകൾക്കുള്ള‌ സൗകര്യത്തോടെ പ്രീഫാബ്രിക്കേറ്റഡ് കെട്ടിടമാണ് നിർമിക്കുക.  ഡോക്ടേഴ്സ് റൂം, നഴ്സസ് റൂം, വെയ്റ്റിങ് ഏരിയ, ടോയ് ലറ്റ് കോംപ്ലക്സ് എന്നിവ ഉൾക്കൊള്ളുന്നതാകും കെട്ടിടം. നിർമാണത്തിനുള്ള സൗകര്യങ്ങൾ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കിഫ്‌ബി ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു. Read on deshabhimani.com

Related News