കെഎഫ്സി കോവളം ചാമ്പ്യന്‍മാര്‍

ചാമ്പ്യൻമാരായ കെ എഫ് സി കോവളം


തിരൂർ ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ–-എസ്എഫ്ഐ തിരൂർ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റില്‍ കെഎഫ്സി കോവളം ചാമ്പ്യന്‍മാര്‍.  ബിപി അങ്ങാടി സ്പോർട്സാ ടർഫിലെ മത്സരത്തിൽ ന്യൂ സ്റ്റാർ ചക്കരമൂലയെ എതിരില്ലാത്ത നാല് ​ഗോ ളുകള്‍ക്കാണ്  കോവളം തറപറ്റിച്ചത്. പി അഷറഫ് കളി നിയന്ത്രിച്ചു. ചാമ്പ്യന്‍മാരായ കെഎഫ്സി കോവളത്തിന് ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ പി സുമിത്, എം മിർഷാദ്, നൗഫൽ എന്നിവരും വിന്നേഴ്സ് ന്യൂ സ്റ്റാർ ചക്കരമൂലക്ക് എസ്എഫ്ഐ  ജില്ലാ കമ്മിറ്റി അംഗം ടി ജൈസൽ, ജിത്തു, ജിമ്മി എന്നിവരും ട്രോഫി സമ്മാനിച്ചു.   Read on deshabhimani.com

Related News