ജൂലൈ 4ന്‌ ബഹുജനറാലി



  മലപ്പുറം ജൂലൈ നാലിന്‌ വൈകിട്ട്‌ നാലിന്‌ ബഹുജനറാലി നടത്താൻ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്വർണകള്ളക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച്‌  സർക്കാരിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനുള്ള യുഡിഎഫ്, ബിജെപി ശ്രമത്തിനെതിരെയും നാട്ടിലെങ്ങും അക്രമം നടത്തുന്ന യുഡിഎഫ് –- ആർഎസ്എസ്–-- എസ്ഡിപിഐ-–-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെ തുറന്നുകാണിക്കാനുമാണ്‌ ബഹുജനറാലി.  കേരളത്തിന്റെ സമഗ്രവികസനം അട്ടിമറിക്കാനാണ്‌ പ്രതിപക്ഷത്തിന്റെ നീക്കമെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. വിവിധ പഞ്ചായത്ത്‌, മണ്ഡലം കമ്മിറ്റി യോഗങ്ങൾ അടുത്തദിവസങ്ങളിൽ ചേരും. പരിസ്ഥിതി ലോല പ്രദേശങ്ങളായി സുപ്രീകോടതി പ്രഖ്യാപിച്ചവയിൽനിന്ന്‌ ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, പി സുബ്രഹ്മണ്യൻ, പി കെ അബ്ദുള്ള നവാസ്, ആർ മുഹമ്മദ്ഷ, കെ പി രാമനാഥൻ, സബാഹ് പുൽപ്പറ്റ, പി മുഹമ്മദലി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News