ജനകീയാസൂത്രണത്തിന്റെ ഗുണം ഇന്നും: ഡോ. തോമസ് ഐസക്

വള്ളിക്കുന്ന് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ യു കലാനാഥന് 
ഡോ. തോമസ് ഐസക് ഉപഹാരം നൽകുന്നു


  വള്ളിക്കുന്ന്  ജനകീയാസൂത്രണത്തിന്റെ ഗുണഫലം  കേരളം ഇന്നും അനുഭവിക്കുകയാണെന്ന് മുൻ ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്.  അധികാര മാറ്റങ്ങളൊന്നുംതന്നെ അധികാര വികേന്ദ്രീകരണത്തെ ബാധിക്കാത്തതിന് കാരണം അത്‌ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയതിനാലാണ്‌. പഞ്ചായത്തിലെ എല്ലാവർക്കും കക്ഷിരാഷ്ട്രീയത്തിനതീതമായി പങ്കെടുക്കാനുള്ള അവസരം സൃഷ്ടിച്ചാണ്‌ ജനകീയാസൂത്രണം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.  സാഹിത്യ അക്കാദമി അവാർഡ് ജേതാവും ജനകീയ വികസനശിൽപ്പിയുമായ യു കലാനാഥന്‌ വള്ളിക്കുന്ന് പഞ്ചായത്ത്‌ നൽകിയ  ‘നാടിന്റെ ആദരവ് ' ഉദ്ഘാടനംചെയ്യുകയായിരുന്നു തോമസ്‌ ഐസക്ക്‌. ആനങ്ങാടി ഡാസ് അവന്യൂവിലെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എ ശൈലജ അധ്യക്ഷയായി. ആരോഗ്യ കാരണങ്ങളാൽ ചടങ്ങിനെത്താതിരുന്ന യു കലാനാഥന്റെ വീട്ടിലെത്തി തോമസ്‌ ഐസക്ക്‌ ഉപഹാരം കൈമാറി. വേലായുധൻ വള്ളിക്കുന്ന്, ടി പ്രഭാകരൻ, അബ്ദുൾ അസീസ് അരിമ്പ്രത്തൊടി, വി പി അബൂബക്കർ, കൃഷ്ണൻ പാണ്ടികശാല, ടി പി വിജയൻ, ബാബു പള്ളിക്കര, എ പി സുധീശൻ, കോനാരി മറിയം, മനോജ് കുമാർ കോട്ടാശേരി എന്നിവർ സംസാരിച്ചു. വി പി സോമസുന്ദരൻ സ്വാഗതവും പൊക്കടവത്ത് ബാബുരാജ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News