മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജിതം



  പൊന്നാനി  പൊന്നാനിയിൽനിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ആറാം ദിവസവും തുടരുന്നു. ഫിഷറീസും കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും ചേര്‍ന്നാണ് പരിശോധന. കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. കോഴിക്കോട് മറൈൻ ആംബുലൻസ് ഉപയോഗിച്ചാണ് തിരച്ചിൽ. പൊന്നാനിയിൽനിന്ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും തിരച്ചിലിൽ സജീവമാണ്. തിങ്കള്‍ പതിനഞ്ചും ചൊവ്വ എട്ടും ബോട്ടുകളാണ് തിരച്ചിലിനായി പോയത്.  ഇതിനിടെ തിങ്കളാഴ്ച മന്ദലാംകുന്നിൽനിന്നും ഫോർട്ട് കൊച്ചിയിൽനിന്ന് കാണാതായ ബേപ്പൂർ സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. പൊന്നാനി താലൂക്കാശുപത്രിയിൽനിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. വലുതും ചെറുതുമായ മുഴുവൻ  ബോട്ടുകളും വള്ളങ്ങളും കടലിലിറക്കി തിരച്ചില്‍ ഊര്‍ജിതമാക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. Read on deshabhimani.com

Related News