"ഏതുണ്ടെട കാൽപ്പന്തല്ലാതെ...'

തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. യു സെെനുദ്ദീൻ കളിക്കാരെ പരിചയപ്പെടുന്നു. സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസ കുട്ടി സമീപം


      തിരൂർ രാവിനെ ആവേശക്കടലാക്കി കാൽപ്പന്തുകളിയാരവം. നേരിന്റെ വാർത്താഇടപെടലുകളുടെ സന്ദേവുമായി ടർഫ്‌ മൈതാനത്ത്‌ ആഘോഷം. ദേശാഭിമാനി പ്രചാരണഭാഗമായി  ഡിവൈഎഫ്ഐയും -എസ്എഫ്ഐയും ചേർന്ന്‌ ബിപി അങ്ങാടിയിലെ ഗ്രൗണ്ടിൽ സെവൻസ് ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു.  150ലേറെ ഫുട്ബോൾ ടീമുകൾ അപേക്ഷിച്ചു. നറുക്കെടുപ്പിലൂടെ എട്ട്‌ ടീമുകളാണ്‌ അങ്കത്തിനിറങ്ങിയത്‌.  ഞായര്‍ രാത്രി 9.45ന്‌ മത്സരം ആരംഭിച്ചു. തിരൂർ തലപ്പള്ളിപാടം എഫ്‌സി മായാബസാറും സാന്റോസ്‌ താഴത്തറയും തമ്മിലായിരുന്നു ആദ്യ കളി. ഇരു ടീമുകളും മൂന്ന്‌ ഗോൾ വീതമടിച്ച്‌ സമനിലയിലായതോടെ ടോസിലൂടെ മായാബസാർ വിജയിച്ചു. തുടർ മത്സരത്തിൽ ഫുൾ ടീം വാളൂർ, കെഎഫ്സി കോവളം, ടീം പിഎച്ച്സി ബി പി അങ്ങാടി, ന്യൂ സ്റ്റാർ ചക്കരമൂല, ന്യൂ കാസിൽ വെങ്ങാലൂർ, സിഐടിയു ഓട്ടോ ഡ്രൈവേഴ്സ്, തിരൂർ എന്നിവയാണ്‌ ഏറ്റുമുട്ടിയത്‌.  ടൂർണമെന്റ്‌ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  യു സൈനുദ്ദീൻ ഉദ്ഘാടനംചെയ്‌തു. സിപിഐ എം ഏരിയാ സെക്രട്ടറി പി ഹംസക്കുട്ടി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ ഇ അഫ്സൽ, സി ഒ ബാബുരാജ്, ടി ജൈസൽ, കെ പി ഷാജിത്ത്‌, ജിത്തു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News