2614 രോഗമുക്തർ



മലപ്പുറം  ജില്ലയിൽ ഞായര്‍ 1387 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 1323 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 47 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 13.58 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്.2614 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 5,15,815 ആയി. 55,281 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 19,254 പേർ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുണ്ട്‌. 32,52,415 ഡോസ് വാക്‌സിൻ 
വിതരണംചെയ്തു മലപ്പുറം ജില്ലയിൽ ഇതുവരെ 32,52,415 ഡോസ് കോവിഡ് വാക്സിൻ വിതരണംചെയ്‌തു. ഇതിൽ 24,54,963 പേർക്ക് ആദ്യ ഡോസും 7,97,452 പേർക്ക് രണ്ട് ഡോസ് വാക്സിനുമാണ് നൽകിയത്. Read on deshabhimani.com

Related News