മുറ്റംനിറഞ്ഞ്‌ മാനും മയിലും

സന്തോഷ് ശിൽപ്പനിർമാണത്തിൽ


  സ്വന്തം ലേഖകൻ എടവണ്ണ  മാനും മയിലും പുലിയും നിറഞ്ഞുനിൽക്കുന്ന വീട്ടുമുറ്റം പോത്തുവെട്ടി കോളനിയിലെ നിത്യക്കാഴ്‌ചയാണ്‌. പത്തപ്പിരിയം പോത്തുവെട്ടി കോളനിയിലെ സന്തോഷ് ആണ്‌ സിമന്റ്‌ ഉപയോഗച്ച്‌ ശിൽപ്പങ്ങൾ നിർമിക്കുന്നത്‌. പുള്ളിമാൻ, പുലി, മുയൽ, കൊക്ക്, മയിൽ തുടങ്ങിയ ശിൽപ്പങ്ങളാണ് സന്തോഷ്‌ നിർമിക്കുന്നത്.  മഞ്ചേരി സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ പഠിക്കുന്ന കാലത്ത് ചിത്രകലയോടായിരുന്നു തൽപ്പര്യം. പഠനശേഷം ഫർണിച്ചർ കൊത്തുപണി ജീവിതമാർഗമായി. 2000-ൽ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സമ്മേളനം എടവണ്ണയിൽ നടന്നപ്പോൾ തുണിയിലുള്ള പ്രചാരണ ബോർഡിൽ ഇം എം എസ്, എ കെ ജി, കൃഷ്ണപിള്ള, മാർക്സ്, ലെനിൻ തുടങ്ങിയ നേതാക്കളെ വരച്ചിരുന്നത് സന്തോഷായിരുന്നു.  അതിനുശേഷമാണ് ശിൽപ്പനിർമാണത്തിലേക്ക് തിരിഞ്ഞത്. ഘോഷയാത്രകളിലേക്കുള്ള ‌ഫ്ലോട്ടുകളും സിനിമാ സെറ്റിലേക്ക് ആവശ്യമായ ഫ്ലോട്ടുകളും ചെയ്യുന്നുണ്ട്. മഹാമാരി കാലമായതിനാൽ വർക്കുകൾ കുറവായിരുന്നു. ശിൽപ്പനിർമാണത്തിന് ചെലവ് കൂടുതലാണ്. കലയോടുള്ള താൽപ്പര്യംകൊണ്ട് മാത്രമാണ് ശിൽപ്പകലയുമായി മുന്നോട്ടു പോവു ന്നതെന്ന് സന്തോഷ്‌ പറഞ്ഞു. ഭാര്യ: സോണിയ. Read on deshabhimani.com

Related News