‘അവേക്ക് വാഴ്സിറ്റി’; 
രാപ്പകൽ സമരം ഇന്നുമുതൽ



  തേഞ്ഞിപ്പലം കലിക്കറ്റ് സർവകലാശാലയുടെ വിദ്യാർഥിവിരുദ്ധ നിലപാടുകൾക്കെതിരെ എസ്എഫ്ഐ തിങ്കൾ മുതൽ പരീക്ഷാഭവന് മുന്നിൽ രാപ്പകൽ സമരം നടത്തും. സർവകലാശാല സബ്കമ്മിറ്റി നേതൃത്വത്തിലാണ് ‘അവേക്ക് വാഴ്സിറ്റി’ അനിശ്ചിതകാല സമരം‌.  രാവിലെ 10ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉദ്ഘാടനംചെയ്യും. പരീക്ഷാഭവന്റെ പ്രവർത്തനം സുതാര്യമാക്കാൻ തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ഉടൻ നടപ്പാക്കുക, ടാഗോറിലെയും പരീക്ഷാഭവനുകളിലെയും ഫ്രണ്ട് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, കോവിഡ്കാല പരീക്ഷകളിലെ കൂട്ടത്തോൽവിയുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുക,ഗവേഷക വിദ്യാർഥികൾക്ക് ഫെലോഷിപ്പ് അനുവദിക്കുക തുടങ്ങിയ മുപ്പത്തിരണ്ടിന ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സമരം. സെപ്തംബർ 22ന് സർവകലാശാലക്ക്‌ കീഴിലെ മുഴുവൻ കോളേജുകളിലും ഐക്യദാർഢ്യ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്, സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ എന്നിവരും സമരത്തിൽ പങ്കെടുക്കും. Read on deshabhimani.com

Related News