പരിഷത്ത്‌ ജില്ലാ സമ്മേളനത്തിന് തുടക്കം



മലപ്പുറം  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന് തുടക്കും. ഓൺലൈനിൽ കലിക്കറ്റ്‌ സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ഉദ്ഘാടനംചെയ്തു. വാട്സാപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ മീറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ് സമ്മേളനം നടക്കുന്നത്. വാട്സാപ്പിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ഡോ. അനിൽ ചേലേമ്പ്ര, ആലങ്കോട് ലീലാകൃഷ്ണൻ, എം എം സചീന്ദ്രൻ, വേണു പാലൂർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച നടന്നു. ഞായറാഴ്ച ഗൂഗിൾ മീറ്റിൽ പ്രതിനിധി സമ്മേളനം തുടരും. ഡോ. ആർ വി ജി മേനോൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പ്രൊഫ. പി കെ രവീന്ദ്രൻ സംഘടനാ രേഖ അവതരിപ്പിക്കും. Read on deshabhimani.com

Related News