തട്ടിയത്‌ കോടികൾ; ദമ്പതികൾ മുങ്ങി



കൊണ്ടോട്ടി ഓഹരി നിക്ഷേപത്തിന്റെ പേരിൽ പലരിൽനിന്നായി പിരിച്ചെടുത്ത കോടിക്കണക്കിന്‌ രൂപയുമായി ദമ്പതികൾ മുങ്ങി. പുളിക്കൽ വലിയപറമ്പ് ചെറുമുറ്റം സ്വദേശി വളച്ചെട്ടിയിൽ അബ്ദുനാസർ, ഭാര്യ അരീക്കോട് സ്വദേശി സാജിത എന്നിവർക്കെതിരെയാണ് പരാതി. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഹെയർ സെക്കഡറി സ്കൂൾ അധ്യാപികയാണ് സാജിദ. സജീവ ലീഗ് പ്രവർത്തകനാണ്‌ അബ്ദുനാസർ.  എടവണ്ണപ്പാറയിലെ ബസ്‌സ്‌റ്റാൻഡിന്‌ സമീപം പ്രവർത്തിച്ച ഇന്ത്യാ ഇൻഫോലൈൻ ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മറവിലാണ്‌ തട്ടിപ്പ്‌ നടന്നത്‌. മലപ്പുറത്തിന്‌ പുറമെ കോഴിക്കോട്, കണ്ണൂർ ജില്ലയിലുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്‌. പലരിൽനിന്നായി 50 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചതായാണ്‌ വിവരം. രണ്ട് വർഷമായി ലാഭവിഹിതം ലഭിക്കാതായതോടെ ഇടപാടുകാർ പരാതിയുമായി വാഴക്കാട് പൊലീസിനെ സമീപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ്‌ ദമ്പതികൾ മുങ്ങിയത്‌. പ്രവാസികൾ മുതൽ സാധാരണക്കാർ വരെ തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലുണ്ട്. അമ്പത് ലക്ഷം വരെ നൽകിയവരുണ്ട്. തുടക്കത്തിൽ ഒരു ലക്ഷം രൂപക്ക് 2500 രൂപവരെ മാസം ലാഭവിഹിതമായി നൽകിയിരുന്നു.   സാജിതയുടെ പേരിലായിരുന്നു സ്ഥാപനത്തിന്റെ ലൈസൻസ്. വാഴക്കാട്, പുളിക്കൽ, മായക്കര, ചെറുമുറ്റം, വലിയപറമ്പ് എന്നിവിടങ്ങളിലുള്ളവരാണ് കമ്പളിപ്പിക്കപ്പെട്ടവരിൽ ഏറെയും. നിക്ഷേപത്തിന്റെ 60 ശതമാനം ട്രഷറിയിലും 40 ശതമാനം ഓഹരികളിലും നിക്ഷേപിക്കുമെന്നായിരുന്നു വാഗ്ദാനം. ദമ്പതികളുടെ പേരിലുള്ള ബാങ്ക് ചെക്കാണ് ഗ്യാര​ന്റിയായി നൽകിയത്. ഒരേ കുടുംബത്തിലെത്തന്നെ അംഗങ്ങൾ നിക്ഷേപകരിൽ ഉൾപ്പെടുന്നുണ്ട്. തട്ടിപ്പിനിരയായവരിൽ ചുരുക്കം ചിലർ മാത്രമാണ് പരാതിയുമായി എത്തിയത്. Read on deshabhimani.com

Related News