തിരൂരിൽ ചെള്ള് പനി 
സ്ഥിരീകരിച്ചു



തിരൂർ  പനിയെ തുടർന്ന്‌ തിരൂർ ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ  19കാരിക്ക്‌ ചെള്ള് പനി (സ്‌ക്രബ് ടൈഫസ്) സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരൂർ സ്വദേശിയായ യുവതിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ആബിദ് കള്ളിയതിന്റെ മേൽനോട്ടത്തിൽ രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്‌തു.  മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുറഹിമാൻ കോട്ടുമല, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ആബിദ് കള്ളിയത്, വൈസ് ചെയർമാൻ കീഴേടതിൽ ഇബ്രാഹിം ഹാജി, ഡയറക്ടർ വാഹിദ് കൈപ്പാടത്, അഡ്മിനിസ്ട്രേറ്റർ എം വി കോയക്കുട്ടി, പിആർഒ ശംസുദ്ധീൻ കുന്നത്  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   ചെള്ള് പനി 
അഥവാ സ്‌ക്രബ് ടൈഫസ് ഓറിയെന്റാ സുറ്റ്‌സുഗമൂഷി എന്ന ബാക്ടീരിയയാണ് സ്‌ക്രബ് ടൈഫസിന് കാരണമാകുന്നത്.  രോഗത്തിന് കാരണമാകുന്ന ജീവികള്‍ കടിക്കുന്നതിലൂടെയോ അവയുടെ വിസര്‍ജ്യങ്ങളിലൂടെയോ ഒരാൾക്ക്‌ രോഗബാധയുണ്ടാകാം. തലവേദന, പനി, തണുത്തുവിറയ്ക്കല്‍, ചര്‍മത്തിലെ തിണര്‍പ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.   Read on deshabhimani.com

Related News