തലമുറകളിലേക്ക് 
വെളിച്ചം പകരാന്‍

ഏലംകുളം മുതുകുർശിയിൽ പ്രവർത്തനം ആരംഭിച്ച ഇ എം എസ് ഗ്രന്ഥാലയം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്യുന്നു


ഏലംകുളം തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം പകരാന്‍ നവകേരള ശിൽപ്പി ഇ എം എസിന്റെ പേരിൽ ജന്മനാട്ടിൽ ഗ്രന്ഥാലയം ആരംഭിച്ചു. ഏലംകുളം മുതുകുർശിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്  ഉദ്ഘാടനംചെയ്തു. ഏലംകുളം പഞ്ചായത്ത്  മുൻ പ്രസിഡന്റ് എം എം അഷ്ടമൂർത്തി അധ്യക്ഷനായി. വി പി വാസുദേവൻ ഇ എം എസ് അനുസ്മരണം നടത്തി. ലൈബ്രറി ഹാള്‍ ജില്ലാ സെക്രട്ടറിയറ്റംഗം വി രമേശൻ ഉദ്ഘാടനംചെയ്തു.   ചിത്രകാരനും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ വേണു പാലൂർ വരച്ച ഇ എം എസിന്റെ  ചിത്രം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റഗം വി ശശികുമാർ അനാഛാദനംചെയ്തു. ഏരിയാ സെക്രട്ടറി ഇ രാജേഷ്, പി ഗോവിന്ദപ്രസാദ്, എസ് ശ്രീരാജ്, പി അജിത് കുമാർ, വേണു പാലൂർ, എം സോമസുന്ദരൻ എന്നിവർ സംസാരിച്ചു. ആയിരത്തിലേറെ പുസ്തകങ്ങൾ ഗ്രന്ഥാലയത്തിന് സംഭാവനയായി ലഭിച്ചു. മുൻകാല  ഗ്രന്ഥശാലാ പ്രവർത്തകരായ എം എം ദത്തൻ, എം എം അഷ്ടമൂർത്തി, കെ രാധ, പി കൃഷ്ണൻ, പി ഹസ്സൻ, പി ജാനകി, രാധാകൃഷ്ണൻ ആചാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വി പി വേലായുധൻ സ്വാഗതവും യു വിനായകൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News