പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ സ്മരണിക പ്രകാശിപ്പിച്ചു



  മലപ്പുറം പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ സ്മരണിക ‘ഓർമയിൽ' നിലമ്പൂർ ആയിഷ തൃക്കുളം കൃഷ്ണൻകുട്ടിക്ക് നൽകി പ്രകാശിപ്പിച്ചു. ദീർഘകാലം കലാസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന എ എൻ ശിവരാമൻ നായർ, വി എം കുട്ടി, പാലക്കീഴ് നാരായണൻ എന്നിവരെ 32 എഴുത്തുകാർ അനുസ്മരിക്കുന്ന കുറിപ്പുകളാണ്  ‘ഓർമയിൽ' ഉള്ളത്. മലപ്പുറം എൻജിഒ യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌  അജിത്രി  അധ്യക്ഷയായി.  ജില്ലാ കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌  എം എം നാരായണൻ ഉദ്ഘാടനംചെയ്തു. പി എം സാവിത്രി, വേണു പാലൂർ, ബഷീർ ചുങ്കത്തറ, മണമ്പൂർ രാജൻബാബു, സാജി സോമനാഥ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News