കതിർ സാഹിത്യ പുരസ്കാരം 
ടി ഡി രാമകൃഷ്ണന് സമ്മാനിച്ചു



പൂക്കോട്ടുംപാടം പൂക്കോട്ടുംപാടം കതിർ കലാസാഹിത്യ കൂട്ടായ്മയുടെ പ്രഥമ കതിർ സാഹിത്യ പുരസ്കാരം  ടി ഡി രാമകൃഷ്ണന്‌ സമ്മാനിച്ചു. ശനിയാഴ്ച കതിർ സാഹിത്യോത്സവ വേദിയിൽ സിനിമാ -നാടക അഭിനേത്രി നിലമ്പൂർ ആയിഷ പുരസ്കാരം കൈമാറി. "പച്ച മഞ്ഞ ചുവപ്പ്' നോവലിനാണ് അംഗീകാരം. 20,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.  ചടങ്ങ് സാഹിത്യ നിരൂപകൻ പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനംചെയ്തു. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ്‌ ഇല്ലിക്കൽ ഹുസ്സൈൻ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്  ഒ പി സുരേഷിനെ ആദരിച്ചു. സിനിമാ സംവിധായകരായ ഉണ്ണികൃഷ്ണൻ ആവള, സലാം ബാപ്പു, നാടക സീരിയൽ നടൻ സുരേഷ് തിരുവാലി, സംഗീത സംവിധായകൻ പ്രമോദ് ഭാസ്കർ, കതിർ ഫാം ഡയറക്ടർ കബീർ തറമ്മൽ, ഡോ. എസ് സഞ്ജയ്, ഡോ. ഗോപു എസ് പിള്ള എന്നിവർ സംസാരിച്ചു. ടി ഡി രാമകൃഷ്ണന്റെ നോവലിന്റെ ലഘു നൃത്താവിഷ്കാരം, ഒ പി സുരേഷ് കവിതകളുടെ അവതരണം എന്നിവയും നടന്നു. Read on deshabhimani.com

Related News