പാർടി കോൺഗ്രസ് ലോഗോ മനു കള്ളിക്കാടിന്റേത്‌

മനു കള്ളിക്കാട്


  വണ്ടൂർ ഏപ്രിൽ ആറുമുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സിപിഐ എം 23-ാം പാർടി കോൺഗ്രസിന്റെ ലോഗോയിൽ മലപ്പുറത്തിന്‌ അഭിമാനം. വണ്ടൂർ തിരുവാലിയിലെ ചിത്രകാരൻ മനു കള്ളിക്കാടാണ്‌ ലോഗോ തയ്യാറാക്കിയത്‌. പാർടിയുടെ കരുത്തും പോരാട്ടവീര്യവും സാംസ്‌കാരിക പൈതൃകവുമെല്ലാം ഉൾചേർന്നതാണ്‌ ലോഗോ. തെയ്യത്തിന്റെയും തിറയുടെയും അടയാളങ്ങളും  കണ്ണൂർ കോട്ടയുമൊക്കെ  ചിത്രീകരിച്ചിട്ടുണ്ട്‌.   ബയോഗ്രഫിക്കൽ കൊളാഷ് എന്ന ദൃശ്യാവിഷ്‌കാരത്തിൽ വിദഗ്ധനായ മനു കള്ളിക്കാട്‌ അഞ്ചുതവണ ലിംകാ ബുക്‌സ്‌ ഓഫ് റെക്കോഡ്‌സിലും ബെസ്റ്റ് ഓഫ് ഇന്ത്യാ വേൾഡ് റെക്കോഡിലും ഇടം നേടിയിട്ടുണ്ട്. നാടകകൃത്ത്‌  ഇ കെ അയമുവിന്റെ കഥ പറയുന്ന "ചോപ്പ്' സിനിമയുടെ കലാസംവിധായകനാണ്.  പുരോഗമനകലാ സാഹിത്യസംഘം വണ്ടൂർ ഏരിയാ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമാണ്‌ മനു കള്ളിക്കാട്.   മഞ്ചേരി മെഡിക്കൽ കോളേജ് ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ഗീതയാണ്‌ ഭാര്യ.  എംഎസ്‌‌സി വിദ്യാർഥി  ഗുരുപ്രസാദ് മകനാണ്.   Read on deshabhimani.com

Related News