മാമാങ്ക മഹോത്സവം ഇന്ന്‌ തുടങ്ങും



  അങ്ങാടിപ്പുറം  ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് വ്യാഴാഴ്ച അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും.  കോവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെയാണ്‌ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മാമാങ്ക ഉത്സവം. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വളളത്തോള്‍ ഉദ്ഘാടനം ചെയ്യും. അങ്ങാടിപ്പുറം  പഞ്ചായത്ത് പ്രസിഡന്റ് കെ പി  സഈദ അധ്യക്ഷയാകും.  രാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന അങ്കവാള്‍ പ്രയാണം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം കൊടക്കല്ലിൽ സമാപിക്കും. വെള്ളിയാഴ്ച രാവിലെ നിളാതീരത്ത് മാമാങ്ക സ്മൃതിദീപം തെളിയിക്കും. തുടർന്ന് നടക്കുന്ന ചരിത്രസ്മരണ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനംചെയ്യും. പകൽ രണ്ടിന്‌ എംഎംടി ഹാളിൽ ചരിത്രസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ കെ റഫീഖ ഉദ്ഘാടനംചെയ്യും. ശനിയാഴ്‌ച രാവിലെ പത്തിന്‌ എംഎംടി ഹാളിൽ നടക്കുന്ന 'നവായഗരിമ' ബാലസാഹിത്യ ഇന്‍സ്റ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനംചെയ്യും. പകൽ രണ്ടിന്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. തുടർന്ന് മാമാങ്ക പുരസ്‌കാരം സമർപ്പിക്കും. Read on deshabhimani.com

Related News