കൊപ്ര സംഭരണ കേന്ദ്രത്തിൽ തീപിടിത്തം



  തിരൂരങ്ങാടി  ദേശീയപാതയിൽ ചേളാരിക്കടുത്തുള്ള മലബാർ കോക്കനട്ട് കോംപ്ലക്‌സിൽ ഞായറാഴ്‌ച പുലർച്ചെ തീപിടിത്തം. വൻ നാശനഷ്‌ടം. തീ ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാരാണ്‌ ഫയർഫോഴ്സിൽ അറിയിച്ചത്‌. മീഞ്ചന്തയിൽനിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ്‌ മണിക്കൂറുകളോളം ശ്രമിച്ചാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. മലപ്പുറത്തുനിന്നുള്ള അഗ്‌നിരക്ഷാ സേന ജീവനക്കാരും എത്തിയിരുന്നു. തിരൂരങ്ങാടി പൊലീസും തീ കെടുത്താൻ സഹായിച്ചു.  കൊപ്രയടക്കം കത്തിനശിച്ചതിനാൽ ലക്ഷങ്ങൾ നഷ്ടമുണ്ടായതായാണ് സൂചന. കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുഹമ്മദ്‌ ഷെരീഫിന്റേതാണ്‌ കട. Read on deshabhimani.com

Related News