25,000 പേരെ അംഗങ്ങളാക്കും

ശില്പശാല ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സജി ഉദ്ഘാടനം ചെയ്യുന്നു


  മലപ്പുറം ജില്ലയിൽ ഷോപ്‌സ്‌ ആൻഡ് എസ്റ്റാബ്ലിഷ് തൊഴിൽരംഗത്ത് ജോലിചെയ്യുന്ന 25,000 പേരെ അംഗങ്ങളാക്കാൻ ജില്ലാ ഷോപ്സ് ആൻഡ്‌ കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ ശിൽപ്പശാല തീരുമാനിച്ചു.       മലപ്പുറം ഇ കെ ഇമ്പിച്ചിബാവ മന്ദിരത്തിൽ നടന്ന പരിപാടി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സജി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ടി കബീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം പി സലീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഏഴുകോൺ  സന്തോഷ് സംസാരിച്ചു.  ജില്ലാ ട്രഷറർ ഇ എൻ ജിതേന്ദ്രൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എസ് ഗിരീഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News