ബ്രോ... ലിഫ്റ്റ് പ്ലീസ്: 
ഹിച്ച് ഹൈക്കിങ്ങുമായി അന്‍ഷിഫ്



നിലമ്പൂർ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലുള്ളകാര്യമാണ് ഹിച്ച് ഹൈക്കിങ്.  വാഹനങ്ങൾക്ക്‌ ലിഫ്റ്റ് ചോദിച്ച്‌ ചെലവുകുറച്ച് നടത്തുന്ന യാത്ര.  ഇങ്ങനൊരു യാത്രയിലൂടെ ലോകം അറിയുകയാണ്‌ ചന്തക്കുന്ന് നെടുംപാറ അൻഷിഫ്.  ആഗസ്‌ത്‌ 18-നാണ് നിലമ്പൂരിൽനിന്ന് യാത്രതിരിച്ചത്‌. നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ യാത്രചെയ്ത്  ലഡാക്കിലെ ലെയിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള കർദുങ്ലു പ്ലാസ ചുരത്തിലെത്തിയിരിക്കയാണ്‌ ഇപ്പോൾ. സമുദ്രനിരപ്പിൽനിന്ന് 18,000 അടി ഉയരത്തിലുള്ള മഞ്ഞുറഞ്ഞ പ്രദേശമാണിത്‌. വാഹനമോടിക്കാവുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാതയാണിത്. ലഡാക്ക്‌, ഹിമാലയം, കാരക്കോണം എന്നീ മലനിരകളാണ് കർദുങ്ലു ചുരത്തിന് ചുറ്റുമുള്ളത്. കോവിഡിനൊപ്പം ജീവിക്കുക, സാഹസികയാത്ര സാധാരണക്കാർക്ക് അപ്രാപ്യമല്ലെന്ന്‌ തെളിയിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് അൻഷിഫിന്റെ യാത്ര. അഞ്ചുവർഷമായി ഇതിനുള്ള ഒരുക്കത്തിലായിരുന്നെന്ന് അൻഷിഫ് പറഞ്ഞു. കാൽനടയായും ചരക്കുവാഹനങ്ങളിൽ കയറിയുമാണ് യാത്ര. മൂന്നുമാസംകൊണ്ട് യാത്ര പൂർത്തിയാക്കി മടങ്ങാനാണ്‌ ശ്രമിക്കുന്നത്. പഠനത്തിനിടെ ചെറിയ തൊഴിലുകൾചെയ്ത് സമ്പാദിച്ച കുറച്ച്‌ തുകമാത്രമാണ് യാത്രയിലുള്ളത്. ആർഭാടവും ചെലവുംകുറച്ച് തന്റെ സ്വപ്നയാത്ര പൂർത്തിയാക്കും-–- ബിരുദ വിദ്യാർഥിയായ അൻഷിഫ് പറഞ്ഞു. Read on deshabhimani.com

Related News