32 കുടുംബങ്ങൾക്ക്‌ സ്ഥലം ഉയിർക്കാൻ ഭൂമിയൊരുങ്ങി



   എടക്കര കവളപ്പാറ പുനരധിവാസ ക്യാമ്പിൽ കഴിയുന്ന 32 പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി രജിസ്ട്രേഷൻ പൂർത്തീകരിച്ചു. സംസ്ഥാന സർക്കാർ ഒരു കോടി 78 ലക്ഷം രൂപയാണ് പട്ടികവർഗ കുടുംബങ്ങൾക്ക് ഭൂമി വാങ്ങാൻ അനുവദിച്ചിരുന്നത്. പോത്ത്കല്ല് പഞ്ചായത്തിലെ ആനക്കല്ലിലാണ് ഭൂമി വാങ്ങി രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ചത്. 10 സെന്റ്‌ വീതമുള്ള 32 പ്ലോട്ടുകളിലാണ് വീടൊരുക്കുന്നത്. സർക്കാർ അനുവദിച്ച 68 ലക്ഷം രൂപകൂടി നിലമ്പൂർ തഹസിൽദാരുടെ അക്കൗണ്ടിലുണ്ട്. ലാൻഡ്‌ ഡെവലപ്മെന്റിനോ, അഡീഷണൽ ലാൻഡ്‌ വാങ്ങുന്നതിനോ ഈ തുക ഉപയോഗിക്കും. സെപ്തംബർ 22ന് ഊരുകൂട്ടം ചേരും. വീട് നിർമിക്കാൻ നാല് ലക്ഷമാണ് അനുവദിച്ചത്. രണ്ട് ലക്ഷം രൂപ ട്രൈബൽ റിഹാബിലിറ്റേഷൻ ഡെവലപ്പ്മെന്റ്‌ മിഷൻ ഫണ്ടിൽനിന്ന് ഐടിഡിപിയും നൽകും. Read on deshabhimani.com

Related News