ഹജ്ജ് എംബാർക്കേഷൻ പോയിന്റ്‌ കണ്ണൂരിൽ
തുടങ്ങണം: മന്ത്രി അബ്ദുറഹ്‌മാൻ



സ്വന്തം ലേഖകൻ ന്യൂഡൽഹി   കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ്‌ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായും ന്യൂനപക്ഷമന്ത്രി സ്മൃതി ഇറാനിയുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. മലബാറിൽനിന്നാണ് കൂടുതൽ ഹജ്ജ് തീർഥാടകർ. ഹജ്ജ് ഹൗസും കോഴിക്കോട്ടാണ്. എന്നാൽ, ഈ വർഷത്തെ ഹജ്ജ് എംബാർക്കേഷൻ പോയിന്റ്‌ കൊച്ചിയിലായത്‌ മലബാറുകാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കി. കോഴിക്കോട്ടെ ഹജ്ജ് എംബാർക്കേഷൻ പോയിന്റ്‌ നിലനിർത്തണം. വലിയ വിമാനങ്ങൾക്ക് കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഇറങ്ങാനുള്ള അനുമതിയും കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേയുടെ നീളം വർധിപ്പിക്കാനുള്ള അനുമതിയും മന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. കേന്ദ്ര യുവജന–- സ്‌പോർട്‌സ്‌ മന്ത്രി അനുരാഗ്‌ ഠാക്കൂറുമായും അബ്ദു റഹിമാൻ  കൂടിക്കാഴ്‌ച നടത്തി.  ആഴക്കടൽ യാനങ്ങളുടെ യൂണിറ്റ് കോസ്റ്റ് വർധിപ്പിക്കണം ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ യൂണിറ്റ് കോസ്റ്റ് 1.20 കോടിയിൽനിന്ന്‌ 1.50 കോടിയാക്കണമെന്ന്‌ മന്ത്രി വി അബ്ദുറഹിമാൻ. ഡൽഹിയിൽ ദേശീയ ഫിഷറീസ് വികസന ബോർഡിന്റെ വാർഷിക ഗവേണിങ്‌ ബോഡി യോഗത്തിലായിരുന്നു മന്ത്രിയുടെ ആവശ്യം.   Read on deshabhimani.com

Related News