മോയിൻകുട്ടിവൈദ്യർ അക്കാദമിയിൽ 20ന് 
സൂഫി സംഗീതനിശ



കൊണ്ടോട്ടി സാംസ്‌കാരിക വകുപ്പിനുകീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ സൂഫി ഖവാലി അരങ്ങേറുന്നു. 20ന് രാത്രി ഏഴിന്‌ ഖവാലി ഗായകൻ അതീഖ് ഹുസൈൻഖാനും സംഘവും (ഹൈദരബാദ്) അവതരിപ്പിക്കുന്ന പരിപാടി എംപി അബ്ദുസമദ് സമദാനി ഉദ്ഘാടനംചെയ്യും. അക്കാദമിയിൽ ആരംഭിക്കുന്ന ഹിന്ദുസ്ഥാനി ഡിപ്ലോമ കോഴ്‌സിന്റെ ഉദ്ഘാടനം അതീഖ് ഹുസൈൻ ഖാൻ നിർവഹിക്കും. അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷനാകും. 30 വരെ അക്കാദമിയിൽ തങ്ങുന്ന ഗായകസംഘം മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ കോളേജുകളിൽ ഒന്നരമണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടികൾ അവതരിപ്പിക്കും.  ഫൈസൽ എളേറ്റിൽ, പുലിക്കോട്ടിൽ ഹൈദരാലി, ഉണ്ണി വാര്യർ, രാഘവൻ മാടമ്പത്ത്, ഡോ. കെ കെ മുഹമ്മദ് അബ്ദുൽ സത്താർ, പക്കർ പന്നൂർ എന്നിവർ വിവിധയിടങ്ങളിൽ നേതൃത്വം നൽകും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പിക് മക്കായ് എന്ന സാംസ്‌കാരിക സംഘടനയുടെ സഹായത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. Read on deshabhimani.com

Related News