ഇ കെ അയമു ദിനാചരണം ഇന്ന്



നിലമ്പൂർ നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള ഇ കെ അയമു ട്രസ്റ്റ് പുരസ്കാര വിതരണവും ഇ കെ അയമു ദിനാചരണവും വ്യാഴാഴ്ച. നിലമ്പൂർ കല്ലോമ്പാടത്തെ പുതിയ ഓഡിറ്റോറിയത്തിലാണ്‌ ചടങ്ങ്‌. ഇ കെ അയമു ട്രസ്റ്റ് പുരസ്കാരം നേടിയ കരിവെള്ളൂർ മുരളിക്ക് സാംസ്കാരിക ന്ത്രി സജി ചെറിയാൻ പുരസ്കാരം നൽകി ഉദ്ഘാടനംചെയ്യും. പി വി അൻവർ എംഎൽഎ, പി വി അബ്ദുൾ വഹാബ് എംപി, ഗോപിനാഥ് മുതുകാട്, ആലങ്കോട് ലീലാകൃഷ്ണൻ, നിലമ്പൂർ ആയിഷ എന്നിവർ പങ്കെടുക്കും. തുടർന്ന് രാത്രി എട്ടിന്‌  ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക് നാടകം അരങ്ങേറും. Read on deshabhimani.com

Related News