കോട്ടക്കൽ വിശ്വംഭര ക്ഷേത്രത്തിൽ 
കൊടിയേറി

കോട്ടക്കൽ വിശ്വംഭര ക്ഷേത്രത്തിൽ പൂരാഘോഷത്തോടനുബന്ധിച്ച് 
നടന്ന എഴുന്നള്ളത്ത്‌


കോട്ടക്കൽ താളമേളങ്ങളും സംഗീതവും കലയും മിഴിവേകുന്ന കോട്ടക്കൽ പൂരത്തിന്‌ തുടക്കം. ഏഴു രാപ്പകലുകൾ നീണ്ടുനിൽക്കുന്ന പൂരം വിശ്വംഭരക്ഷേത്രാങ്കണത്തിൽ എഴുന്നള്ളിപ്പോടെ ആരംഭിച്ചു. പത്മശ്രീ പി കെ നാരായണൻ നമ്പ്യാരുടെ പാഠകം, പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർകൂത്ത്, മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ എന്നിവ അരങ്ങേറി. തുടർന്ന്‌ പല്ലാവൂർ ശ്രീധരൻ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം ഉത്സവത്തിന്‌ കൊഴുപ്പേകി.  പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടേയും  അകമ്പടിയോടെ  ധന്വന്തരി മൂർത്തിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. വൈകിട്ട് പുത്തൂർ ഹരിദാസ്ഡോഗ്ര, വിദ്വാൻ മധുർ കുശ്ര എന്നിവരുടെ ഡബിൾ സാക്സോഫോൺ കച്ചേരി സായാഹ്നം സംഗീതസാന്ദ്രമാക്കി. രാത്രി പത്തിന്‌ മാർഗി രഹിത, മാർഗി ശോഭിത, പനമണ്ണ ശശി എന്നിവരുടെ നേതൃത്വത്തിൽ  തായമ്പക അരങ്ങേറി. ഇന്ന്‌:  രാവിലെ 7.30ന് പത്മശ്രീ പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന അഞ്ചടന്ത മേളം, വൈകിട്ട്‌ 6.45ന് വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടം, രാത്രി 9ന് കല്ലൂർ രാമൻകുട്ടിമാരാരുടെ തായമ്പക, രാത്രി 10.30ന് കളിയരങ്ങിൽ പിഎസ് വി നാട്യസംഘം കലാ കാരന്മാരുടെ രുഗ്മാഗദചരിതം, സുഭദ്രാഹരണം, കിരാതം കഥകളി പുറപ്പാടുകൾ അരങ്ങേറും.   Read on deshabhimani.com

Related News