ഫുട്ബോൾ താരങ്ങളെ അനുമോദിച്ചു

അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്ബോൾ കിരീടം നേടിയ ടീമിന് കലിക്കറ്റ് സർവകലാശാല നൽകിയ സ്വീകരണം


തേഞ്ഞിപ്പലം   അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്ബോൾ കിരീടം ചൂടിയ ടീമിന് കലിക്കറ്റ് സർവകലാശാലയുടെ അനുമോദനം. ചടങ്ങ് ചാൻസലർ ഡോ. എം കെ ജയരാജ് ഉദ്ഘാടനംചെയ്തു. രജിസ്ട്രാർ ഡോ. ഇ കെ സതീഷ് അധ്യക്ഷനായി. സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ. ടോം കെ തോമസ്, ഡോ. പി റഷീദ് അഹമ്മദ്, പരീക്ഷാ കൺട്രോളർ ഡോ. സി സി ബാബു, കായിക വകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലി, എംഎസ് പി അസി. കമാന്‍ഡന്റ് ഹബീബ് റഹ്മാൻ, ഡോ. എം ആർ ദിനു, ഡോ. കെ ബിനോയ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ, പരിശീലകൻ സതീവൻ ബാലൻ, ക്യാപ്റ്റൻ മുഹമ്മദ് ഷഫ്നീത് എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News