1375 പേര്‍ക്ക് കോവിഡ്‌



മലപ്പുറം ജില്ലയിൽ ചൊവ്വാഴ്ച 1375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 23.19  ശതമാനമാണ് കോവിഡ്‌ സ്ഥിരീകരണ നിരക്ക്. രോഗബാധിതരിൽ രണ്ട് ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. ആകെ 5929 സാമ്പിൾ പരിശോധിച്ചു. 1297 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്ത 54  കേസുകളുണ്ട്. 22 പേർക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ഇതുവരെ 58,74,225 ഡോസ് പ്രതിരോധ വാക്സിൻ വിതരണംചെയ്തു. 32,87,724 പേർക്ക് ഒന്നാം ഡോസും 25,74,139 പേർക്ക് രണ്ടാം ഡോസും 12,362 പേർക്ക് കരുതൽ ഡോസുമാണ് നൽകിയത്. Read on deshabhimani.com

Related News