53 സ്‌കൂളിൽ 
ഇന്ന്‌ വാക്‌സിനേഷൻ



മലപ്പുറം കൗമാരക്കാർക്കുള്ള കോവിഡ്‌ വാക്‌സിൻ ജില്ലയിലെ 53 സ്‌കൂളിൽ ബുധനാഴ്‌ച നൽകിത്തുടങ്ങും. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്കാണ്‌ കോവിഡ് വാക്സിൻ നൽകുക. ഇവർ 2007ലോ അതിനുമുമ്പോ ജനിച്ചവരാകണം. 15 മുതൽ 17 വയസുവരെ പ്രായമുള്ളവർക്ക് കോവാക്സിൻ മാത്രമാണ് നൽകുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിനേഷൻ. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടാസ്‌ക് ഫോഴ്സാണ് വാക്സിനേഷൻ നടത്തുന്നത്‌. അധ്യാപകരുടെ സഹായത്തോടെ കുട്ടികളുടെ രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ട്‌. ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ, വാക്സിനേറ്റർ, സ്റ്റാഫ് നഴ്സ്, സ്‌കൂൾ നൽകുന്ന സപ്പോർട്ട് സ്റ്റാഫുകൾ എന്നിവരടങ്ങുന്നതാണ് വാക്സിനേഷൻ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ചാകും വാക്സിനേറ്റർമാരുടെ എണ്ണം തീരുമാനിക്കുക. എല്ലാ വാക്സിനേഷനും കോവിന്നിൽ കൃത്യമായി രേഖപ്പെടുത്തും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വെയ്റ്റിങ്‌ ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവയുണ്ടാകും. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാകും വാക്‌സിനേഷൻ. Read on deshabhimani.com

Related News