കർഷക പ്രക്ഷോഭ‌ത്തിന് 
പെൺകരുത്തിന്റെ ഐക്യദാർഢ്യം



മലപ്പുറം കർഷക പ്രക്ഷോഭത്തിന്‌ പെൺകരുത്തിന്റെ ഐക്യദാർഢ്യം. കേന്ദ്രസർക്കാർ ജനവിരുദ്ധ കാർഷിക നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്  കൊടുംതണുപ്പിൽ ആയിരങ്ങൾ നടത്തുന്ന സമരത്തിന് വനിതകൾ മലപ്പുറത്ത് പിന്തുണയറിയിച്ചു. ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–- ഓഡിനേഷൻ സിവിൽ സ്‌റ്റേഷൻ പരിസരത്ത്‌ ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ 27-ാം ദിവസത്തെ സമരം ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു. ദേശീയ സമരത്തിന് ഐക്യാർഢ്യം പ്രകടപ്പിച്ച് എൽഡിഡബ്ല്യൂഎഫ് നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിന് അനുഭാവം പ്രകടിപ്പിച്ച് കൂടിയായിരുന്നു ധർണ.  ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയം​ഗം കെ പി സുമതി ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി സുചിത്ര അധ്യക്ഷയായി. കേരള മഹിളാസംഘം നേതാക്കളായ ഷർമിള രാജഗോപാൽ, കെ പി കൗലത്ത്, മഹിളാ അസോസിയേഷൻ നേതാക്കളായ പി ഷഹർബാൻ, സലീന നടുത്തൊടി, കേരള കോൺഗ്രസ് (എം) മഹിളാ വിഭാഗം നേതാവ് അഡ്വ. ബീന തോമസ്, കർഷകസംഘം ജില്ലാ സെക്രട്ടറി സി ദിവാകരൻ, കിസാൻ സഭ സംസ്ഥാന ട്രഷറർ പി തുളസിദാസ് മേനോൻ എന്നിവർ സംസാരിച്ചു. പി സരോജിനി സ്വാഗതവും കെ റംല നന്ദിയും പറഞ്ഞു. ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പ്രവർത്തകർ സമരത്തെ അഭിവാദ്യംചെയ്തു. Read on deshabhimani.com

Related News