183 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷുമായി 4 പേര്‍ പിടിയിൽ

കഞ്ചാവു കേസില്‍ പിടിയിലായ പ്രതികള്‍.


  പൂക്കോട്ടുംപാടം 183 കിലോഗ്രാം കഞ്ചാവും ഒരു കിലോ ഹാഷിഷുമായി പൂക്കോട്ടുംപാടം കൂറ്റമ്പാറയിൽ നാലുപേരെ എക്‌സൈസ് സംഘം പിടികൂടി. താഴെ കൂറ്റമ്പാറ വടക്കുമ്പാടം അബ്ദുൾഹമീദ് (24), കല്ലിടുമ്പൻ ജംഷാദ് (കുഞ്ഞിപ്പ–- 36), മേലെ കൂറ്റമ്പാറ നെല്ലിക്കുന്ന് ഓടക്കൽ അലി (34), എടക്കര ഇല്ലിക്കാട് കളത്തിൽ ഷറഫുദ്ദീൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കൊപ്പമുണ്ടായിരുന്ന താഴെ കൂറ്റമ്പാറ ചേനേംപാടം കല്ലായി സൽമാൻ, പോത്തുകല്ല് പാതാർ പുള്ളിമാൻ എന്ന മഠത്തിൽ റഫീഖ്, പൂക്കോട്ടുംപാടം നരിപൊയിൽ പൊടിയാട്ട് വിഷ്ണു എന്നിവർ ഓടി രക്ഷപ്പെട്ടു. പിടികൂടിയ ലഹരിവസ്തുക്കൾക്ക് 2.25 കോടിയോളം രൂപ വിലവരും. ഹോണ്ട സിറ്റി കാർ, മോട്ടോർ സൈക്കിൾ എന്നിവയിൽ കടത്തിയ ലഹരിവസ്‌തുക്കൾ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ചനിലയിലായിരുന്നു.   ആന്ധ്രയിൽനിന്ന്‌ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ചു കടത്തി ലഹരിവസ്തുക്കൾ എത്തിച്ച തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശികളായ രണ്ടുപേർക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ഇവർക്ക് പണം നൽകി ആന്ധ്രയിൽനിന്ന്‌ കഞ്ചാവെത്തിക്കുന്ന കാളികാവ് ചാഴിയോട് സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.  രഹസ്യവിവരത്തെ തുടർന്ന്  നിലമ്പൂർ എക്‌സൈസ് ഇൻസ്‌പെക്ടർ കെ വി നിധിൻ, എക്‌സൈസ് ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, എക്‌സൈസ് കമീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് അംഗം ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ എം ഹരികൃഷ്ണൻ, പി വി സുഭാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഇ ടി ജയാനന്ദൻ, ഇ പ്രവീൺ, പി സി ജയൻ, ഇ അഖിൽദാസ്, സി കെ സബിൻദാസ്, എബിൻ സണ്ണി, പി രാകേഷ് ചന്ദ്രൻ, സി ടി ഷംനാസ്, ഡ്രൈവർ കെ പ്രദീപ്കുമാർ എന്നിവരടങ്ങുന്ന എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. Read on deshabhimani.com

Related News