എസ് ജി സരിഗ ചെയർപേഴ്സൺ, ജെ ശ്രീകുമാർ ജനറൽ സെക്രട്ടറി



കാലടി  സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐയെ എതിരില്ലാതെ തെരഞ്ഞെടുത്തു. 20 വർഷമായി സർവകലാശാല യൂണിയൻ ഭരിക്കുന്നത് എസ്എഫ്ഐ ആണ്. പന്മന പ്രാദേശികകേന്ദ്രത്തിലെ മലയാളവിഭാഗം പിജി വിദ്യാർഥിനി എസ് ജി സരിഗയെ ചെയർപേഴ്സണായും കാലടി മുഖ്യ ക്യാമ്പസിലെ ജെ ശ്രീകുമാറിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.  വൈസ് ചെയർപേഴ്സൺ: പി വി അഞ്ജന (പയ്യന്നൂർ സെന്റർ), ജോയിന്റ്‌ സെക്രട്ടറി (ലേഡി): എം എസ് ശ്രീലക്ഷ്മി (മുഖ്യ ക്യാമ്പസ്‌, കാലടി), ജോയിന്റ്‌ സെക്രട്ടറി: ആർ വിഷ്ണു (തിരുവനന്തപുരം സെന്റർ), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഐ വി അഭിനന്ദ് (തിരൂർ സെന്റർ), പി എം അശ്വന്ത് (കോഴിക്കോട് സെന്റർ).  Read on deshabhimani.com

Related News