എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനത്തിന്‌ ഇന്ന് തുടക്കം



 മലപ്പുറം കേരളത്തിലെ സർക്കാർ ജീവനക്കാരുടെ കരുത്തുറ്റ സംഘടനയായ എൻജിഒ യൂണിയൻ 54-ാം ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ പരപ്പനങ്ങാടിയിൽ. സംഘടന രൂപീകരിച്ച്‌ 60 വർഷം പിന്നിടുകയാണ്‌.  ജീവനക്കാരന്റെ ചിന്തയിലും മനോഭാവത്തിലും വിപ്ലവകരമായ മാറ്റം വരുത്തിയ 1973ലെ ഐതിഹാസിക പണിമുടക്കിന്റെ സുവർണ ജൂബിലി സമുചിതമായി ആചരിച്ച വർഷംകൂടിയാണിത്‌. പരപ്പനങ്ങാടി ഡെൽറ്റാ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. 10ന്‌ ജില്ലാ കൗൺസിൽ ചേരും. പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചശേഷം പുതിയ ജില്ലാ കൗൺസിലിനെ തെരഞ്ഞെടുക്കും.  പകൽ 3.15ന്‌ പ്രതിനിധി സമ്മേളനം ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനംചെയ്യും. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് പി എ ഗോപാലകൃഷ്ണൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി പി വി സുധീർ എന്നിവർ സംസാരിക്കും. ഞായർ രാവിലെ ഒമ്പതിന്‌ പ്രതിനിധി സമ്മേളനം തുടരും.  പകൽ രണ്ടിന്‌ സുഹൃത്‌സമ്മേളനം സിഐടിയു ജില്ലാ ജനറൽ  സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ സി വി സുരേഷ്‌കുമാർ, എം കെ വസന്ത എന്നിവർ പങ്കെടുക്കും.  Read on deshabhimani.com

Related News