ആരവം, *ആർപ്പുവിളികൾ

ജില്ലാ ഒളിമ്പിക്‌സിൽ മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആൺകുട്ടികളുടെ വുഷു മത്സരത്തിൽനിന്ന്


മലപ്പുറം കായികരംഗത്തിന് പുത്തൻ ഉണർവ് പകർന്ന ജില്ലാ ഒളിമ്പിക്സ്‌  ചൊവ്വാഴ്ച സമാപിക്കും. വൈകിട്ട് നാലിന് കലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും. ഒളിമ്പിക്സിലെ 24 ഇനങ്ങളെ ആദ്യമായി ഒരുകുടക്കീഴിൽ അണിനിരത്തി നടത്തിയ പ്രഥമ ജില്ലാ ഒളിമ്പിക്സ് ഏറെ ശ്രദ്ധയമായി.  ആവേശത്തോടെയും ആർപ്പുവിളികളോടെയുമാണ് കായികപ്രേമികൾ മേളയെ വരവേറ്റത്. ഫുട്ബോൾ, പുരുഷ - വനിതാ വോളിബോൾ, ബാസ്ക്കറ്റ്ബോൾ എന്നിവയുടെ ഫൈനൽ സർവകലാശാലാ ക്യാമ്പസിലെ വിവിധ സ്റ്റേഡിയങ്ങളിലായി നടക്കും. പകൽ മൂന്നിന് വനിതാ ബാസ്ക്കറ്റ്ബോൾ ഫൈനലിൽ ജിബിഎച്ച്എസ്എസ് മഞ്ചേരി, ബ്ലോസം കോളേജ് മഞ്ചേരിയെ നേരിടും. രാവിലെ ഒമ്പതിന് നടക്കുന്ന പുരുഷ വിഭാഗം സെമിയിൽ റോയൽ ട്രാവൽസ് മഞ്ചേരി, ജില്ലാ സ്പോർട്സ് ഹോസ്റ്റൽ മഞ്ചേരിയെ നേരിടും. രാവിലെ പത്തിന് രണ്ടാം സെമിയിൽ ചുങ്കത്തറ ബോൾട്ടീസ് ക്ലബ്, എംഇഎസ് വളാഞ്ചേരിയുമായി ഏറ്റുമുട്ടും. പകൽ മൂന്നിനാണ് ഫൈനൽ. Read on deshabhimani.com

Related News