പൊതുമേഖലാ തൊഴിലാളികൾക്ക് *ഇൻഷുറൻസ് നടപ്പാക്കണം

മലപ്പുറം സ്പിന്നിങ് മിൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി 
അം​​ഗം വി പി അനിൽ ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം ഇഎസ്ഐ പരിധി കഴിഞ്ഞ പൊതുമേഖലാ തൊഴിലാളികൾക്ക് സർക്കാർ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ്  പദ്ധതി നടപ്പാക്കണമെന്ന് മലപ്പുറം സ്പിന്നിങ് മിൽ എംപ്ലോയീസ് യൂണിയൻ  (സിഐടിയു) 34-ാം വാർഷിക സമ്മേളനം സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ–- തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രുവരി 23, 24 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയൻ  നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. എൻജിഒ യൂണിയൻ ഹാളിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അം​​ഗം വി പി അനിൽ ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ്‌ കെ രാമദാസ് അധ്യക്ഷനായി. പി ജിനേഷ് രക്തസാക്ഷി പ്രമേയവും എം ലിജേഷ് അനുശോചന പ്രമേയവും കെ കിഷോർ പ്രവർത്തന റിപ്പോർട്ടും സി വി നാരായണൻകുട്ടി കണക്കും അവതരിപ്പിച്ചു. വി വിനോദ്, കെ പി അജേഷ്, സി റെജീന, വി പി വിഷ്ണു, എം ശ്രീന, എൻ ഉനൈസ്, എം സിന്ധു എന്നിവർ സംസാരിച്ചു. പി രാജേഷ് സ്വാഗതവും എം ലിജേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി പി അനിൽ (പ്രസിഡന്റ്),‌ കെ കിഷോർ (ജനറൽ സെക്രെട്ടറി), പി സ്മിത (ട്രഷറർ), ടി ബിന്ദു (കൺവീനർ, വനിതാ സബ് കമ്മിറ്റി). Read on deshabhimani.com

Related News