ഇവിടെ ഉയിര്‍ക്കുന്നു അതിജീവനം

വ്യവസായ വിപണന മേളയിൽ നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീമും സംഘവും ഉൽപ്പന്നങ്ങൾ കാണുന്നു


നിലമ്പൂർ  മഹാമാരിയിൽ തളർന്ന ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കാൻ വ്യവസായ വാണിജ്യ വകുപ്പും സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും ചേർന്ന്‌ നടത്തുന്ന വ്യവസായ വിപണന മേളക്ക് നിലമ്പൂരിൽ തുടക്കമായി. ജ്യോതിപ്പടിയിലെ ഒസികെ ഓഡിറ്റോറിയത്തിൽ നടക്കുന്ന മേള ന​ഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനംചെയ്തു. അസി. ജില്ലാ വ്യവസായ ഓഫീസർ പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന മേള 20ന്‌ അവസാനിക്കും. മേളയിൽ 40ലധികം സംരംഭ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. അരുവാക്കോട് കുംഭാര കോളനിയിലെ മൺപാത്രങ്ങൾ, ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ ഉൽപ്പന്ന സ്റ്റാളുകൾ, തുണിത്തരങ്ങൾ, മുള ഉൽപ്പന്നങ്ങൾ, തടി ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം വിപണനമേളയിലുണ്ട്. പൊതുജനങ്ങൾക്ക് മേള കാണുന്നതിനും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ന​ഗരസഭാവൈസ് ചെയർപേഴ്സണൻ അരുമ ജയകൃഷ്ണൻ, ഹംസ ഹാജി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ രഞ്ജിത്ത് ബാബു, ടി പി രഘുനാഥ്, പി സി വിനോദ്, എസ് ബിജോയ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News