ജോയിന്റ് ആർടി ഓഫീസ് മാർച്ച് ഇന്ന്



മലപ്പുറം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ തിങ്കളാഴ്ച ജില്ലയിലെ ജോയിന്റ് ആർടി ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് മലപ്പുറത്ത് ജില്ലാ സെക്രട്ടറി വി പി അനിലും പെരിന്തൽമണ്ണയിൽ ജില്ലാ പ്രസിഡന്റ് സി എച്ച് ആഷിഖും ഉദ്ഘാടനംചെയ്യും.  15 വർഷം കഴിഞ്ഞ ഓട്ടോകൾ ഒഴിവാക്കുന്ന തീരുമാനം പിൻവലിക്കുക, ജിപിഎസ് നിർബന്ധമാക്കിയത് പിൻവലിക്കുക, ഓട്ടോ–--ടാക്സി ചാർജ് പരിഷ്കരിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം സർക്കാർ നിക്ഷിപ്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. Read on deshabhimani.com

Related News